രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ‘മഹിളാ മാർച്ച്’

single-img
4 December 2022

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോടോ യാത്ര അവസാനിച്ചാൽ തൊട്ടുപിന്നാലെ 2023ൽ രണ്ട് മാസത്തേക്ക് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ‘മഹിളാ മാർച്ച്’ ആരംഭിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. ഈ വിവരം കോൺഗ്രസ് എംപിയും ദേശീയ ഭാരവാഹിയുമായ കെസി വേണുഗോപാലാണ് ഇന്ന് മാധ്യമങ്ങളെ അറിയിച്ചത്.

2023 ജനുവരി 26 മുതൽ 2023 മാർച്ച് 26 വരെ രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും മഹിളാ മാർച്ച് നടക്കും. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ദിവസം തന്നെ പ്രിയങ്ക ഗാന്ധിയുടെ യാത്ര ആരംഭിക്കും എന്നത് എടുത്തു പറയേണ്ടതാണ്.