കുത്തിത്തിരുപ്പ് ഉണ്ടാക്കിയില്ലെങ്കിൽ കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാൻ ശ്രമിക്കും: സുരേഷ് ഗോപി

single-img
19 March 2024

ആരും കുത്തിത്തിരുപ്പ് ഉണ്ടാക്കിയില്ലെങ്കിൽ കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാൻ ശ്രമിക്കുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. നേരത്തെ താൻ ഒരു എസ്എഫ്ഐക്കാരനായിരുന്നു എന്ന് ആവര്‍ത്തിച്ച അദ്ദേഹം എംഎ ബേബിക്ക് ഇക്കാര്യമറിയാമെന്നും പറഞ്ഞു.

പണ്ട് എംഎ ബേബിയുടെ ക്ലാസിൽ താനിരുന്നിട്ടുണ്ടെന്നും അദ്ദേഹം തൃശ്ശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. കെ കരുണാകരനോട് നീതി കാണിച്ചോ എന്ന് കോൺഗ്രസ് ആത്മപരിശോധന നടത്തണം. കെ കരുണാകരന്റെ കുടുംബവുമായുള്ള തന്റെ ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്, അത് തുടരും. കെ കരുണാകരൻ ജനകീയ നേതാവായിരുന്നു.

കരുണാകരന്റെ ശവകുടീരം സന്ദർശിക്കണോ എന്ന് എന്റെ നേതാക്കൾ പറയട്ടെ. ശവകുടീര സന്ദർശനം എല്ലാവർക്കും സ്വീകാര്യമാകണം.ഒരിടത്തും കടന്നു കയറില്ല. പാർട്ടി നേതൃത്വം അനുവദിച്ചാൽ കരുണാകരന്റെ ശവകുടീരം സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.