എൽദോസ് ഒളിവിലാണോയെന്ന് അറിയില്ല; കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഇപ്പോള്‍ പറയില്ല: വിഡി സതീശൻ

single-img
13 October 2022

കോൺഗ്രസിന്റെ പെരുമ്പാവൂര്‍ എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെയുള്ള ബലാത്സംഗക്കേസ് രാഷ്ട്രീയപ്രേരിതമാണോ എന്ന കാര്യം ഇപ്പോള്‍ പറയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്വേഷണ സംഘം ഇന്ന് എംഎൽഎക്കെതിരെ ബലാത്സംഗ കുറ്റംകൂടി ചുമത്തിയതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

”പരാതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്‍ദോസിനോട് കോൺഗ്രസ് വിശദീകരണം തേടിയിട്ടുണ്ട്. അദ്ദേഹം ഒളിവിലാണോ എന്നകാര്യം അറിയില്ല. കേസുമായി ബന്ധപ്പെട്ട് ഉയരുന്ന മറ്റ് കാര്യങ്ങളും പരിശോധിക്കും. എല്‍ദോസിനെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഇപ്പോള്‍ പറയില്ല.. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ സാധാരണ അറസ്റ്റ് ചെയ്യാറില്ല.”- വിഡി സതീശന്‍ പറഞ്ഞു.

അട്ടഹസമയം കഴിഞ്ഞ ദിവസം പരാതിക്കാരി നൽകിയ ശക്തമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് എല്‍ദോസിനെതിരെ ക്രൈംബ്രാഞ്ച് ബലാത്സംഗ കുറ്റം ചുമത്തിയത്. എംഎല്‍എ തന്നെ വിവാഹവാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിക്കാരി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.