പരാതി പറയാൻ എത്തിയ സ്ത്രീയെ ജയിലിൽ അടക്കുമെന്നു ഭീഷണിപ്പെടുത്തി ബിജെപി എം എൽ എ
പരാതി പറയാനെത്തിയ സ്ത്രീയെ പരസ്യമായി അസഭ്യം പറയുകയും ജയിലിൽ അടക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത കർണാടകയിലെ ബിജെപി എംഎൽഎ അരവിന്ദ് ലിംബാവലിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
വൈറ്റ്ഫീൽഡിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ എംഎൽഎ അരവിന്ദ് ലിംബാവലിയെ പ്രദേശവാസിയായ സ്ത്രീ നേരിട്ട് കണ്ടു പരാതി നൽകാൻ ശ്രമിച്ചതാണ് വിഷയത്തിന് അടിസ്ഥാനം. സ്ത്രീയുടെ കയ്യിൽ നിന്നും പരാതി പിടിച്ചു വാങ്ങി കീറിക്കളയുകയും അവരെ അറസ്റ്റ് ചെയ്യാൻ കൂടെ ഉള്ളവരോട് ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം. കൂടാതെ അവരോടു തട്ടിക്കയുകയും മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട് എം എൽ എ.
ഇതേ തുടർന്ന് വനിതാ പോലീസ് ഉൾപ്പടെയുള്ളവർ സ്ഥലത്തു എത്തുകയും പരാതിക്കാരിയെ വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയായിരുന്നു. വൈകുന്നേരം വരെ പരാതിക്കാരിയെ അവിടെ ഇരുത്തുകയുമായിരുന്നു. തുടർന്ന് അവർക്കെതിരെ FIR രജിസ്റ്റർ ചെയ്ത ശേഷമാണ് വിട്ടയച്ചത്. ബിജെപി എംഎൽഎ അരവിന്ദ് ലിംബാവലിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതുവരെയും എം എൽ എ ഇതിനോട് പ്രതികരിച്ചിട്ടില്ല.