രാജ്യത്ത് ഇന്ന് മുതൽ അഞ്ച് ദിവസം ചൂട് കൂടും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

single-img
9 April 2023

രാജ്യത്ത് ഇന്നുമുതൽ അഞ്ച് ദിവസത്തേക്ക് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, ഈ മാസം മുതൽ ജൂൺ വരെ താപനില ഉയരുമെന്ന് നേരത്തെ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.