തന്നെ കുറിച്ചുള്ള വിക്കിപീഡിയ പേജ് ഹൈജാക്ക് ചെയ്യപ്പെട്ടു; പിന്നിൽ ഇടതുപക്ഷക്കാര്‍ എന്ന് കങ്കണ

single-img
16 March 2023

കങ്കണ റണൗട്ടിനെപറ്റിയുള്ള വിക്കിപീഡിയ പേജ് ഹൈജാക്ക് ചെയ്യപ്പെട്ടെന്ന് ആരോപണം. കങ്കണ തന്നെയാണ് ഈ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിക്കിപീഡിയ പേജ് പൂര്‍ണമായും ഇടതുപക്ഷക്കാരാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് കങ്കണ പറയുന്നത്.

തന്റെ ജന്മദിനം അടക്കമുള്ള വിവരങ്ങള്‍ തെറ്റായ രീതിയിലാണ് എഴുതിയിരിക്കുന്നതെന്നാണ് കങ്കണ പറയുന്നു. കങ്കണയുടെ വാക്കുകൾ: വിക്കിപീഡിയ പൂർണ്ണമായും ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്‍തിരിക്കുന്നു. എന്നെ കുറിച്ചുള്ള മിക്ക വിവരങ്ങളും, എന്റെ ജന്മദിനവും ഉയരവും, പശ്ചാത്തലവും എല്ലാം തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എത്ര തിരുത്താൻ ശ്രമിച്ചാലും അത് വീണ്ടും വളച്ചൊടിക്കും.

ധാരാളം റേഡിയോ ചാനലുകളും ഫാൻസ് ക്ലബുകളും അഭ്യുദയകാംക്ഷികളും മാര്‍ച്ച് 20ന് ജന്മദിന ആശംസകള്‍ അയക്കാൻ തുടങ്ങും. എന്റെ ജന്മദിനം മാര്‍ച്ച് 20നാണ് എന്ന് വിക്കിപീഡിയില്‍ പറയുന്നതിനാല്‍ പലരും ആശയക്കുഴപ്പത്തിലാണ്. പക്ഷേ ഞാൻ 23നാണ് ജന്മദിനം ആഘോഷിക്കുന്നത്, അന്നാണ് എന്റെ ജന്മദിനം എന്നും കങ്കണ പറയുന്നു.