പി എം ശ്രീ കരാറില്‍ എൽഡിഎഫ് സർക്കാർ ഒപ്പിട്ടപ്പോള്‍ ലഭിച്ചത് പി എം ശ്രീ ഫണ്ടല്ല: മന്ത്രി എന്‍ ഷംസുദ്ദീന്‍

single-img
29 June 2026

എല്‍ഡിഎഫ് സര്‍ക്കാര്‍ പി എം ശ്രീ കരാറില്‍ ഒപ്പിട്ടപ്പോള്‍ ലഭിച്ചത് പി എം ശ്രീ ഫണ്ടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള അവകാശം സംസ്ഥാനത്തിന് ഇല്ല. പിന്മാറാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണ്.

പദ്ധതിയില്‍ 40 ശതമാനം കേരളവും 60 ശതമാനം കേന്ദ്രവുമാണ് ഫണ്ട് നല്‍കുന്നതെന്നും മന്ത്രിസഭയില്‍ വ്യക്തമാക്കി. എസ്എസ്‌കെ ഫണ്ടാണ് ലഭിച്ചതെന്നും നിയമസഭയില്‍ മന്ത്രി വ്യക്തമാക്കി. 99 കോടി രൂപ ലഭിച്ചത് എസ്എസ്‌കെ ഫണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന് അര്‍ഹതപ്പെട്ട 1151 കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കരാറില്‍ ഒപ്പിടുന്ന സമയത്ത് ചര്‍ച്ചകള്‍ നടന്നതായി ഒരിടത്തും കാണുന്നില്ലെന്നും ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടന്ന് മുന്നോട്ടുപോകാമെന്ന് സര്‍ക്കാരിന് ഉപദേശം നല്‍കിയതായി കാണുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.