വയനാട് ഉരുള്‍പൊട്ടൽ ദുരന്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
8 August 2024

വയനാട് ഉരുള്‍പൊട്ടൽ ദുരന്ത പശ്ചാത്തലത്തിൽ സ്വമേധയാ കേസെടുത്ത് കേരളാ ഹൈക്കോടതി. കേസെടുക്കാൻ രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. മാധ്യമ വാര്‍ത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച പരാതികളുടെയും കത്തിന്റെയും അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.
കേസ് നാളെ രാവിലെ ഡിവിഷൻ ബെഞ്ച് പരിഗണിക്കും. വയനാട് ജില്ലയിലെ മുപ്പയ്നാട് പഞ്ചായത്തിൽ ക്വാറിക്ക് അനുമതി നിഷേധിച്ച നടപടി റദ്ദാക്കിയ സിoഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലുകൾ പരിഗണിക്കവേയാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഈ അവിചാരിത ഇടപെടൽ.
ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.നിയമനിർമ്മാണം ഉൾപ്പെടെയുള്ള , കാര്യങ്ങൾ പരിശോധിക്കണമെന്ന് അഡ്വക്കേറ്റ് ജനറലിനെ വിളിച്ചുവരുത്തി നിർദേശം നൽകി.


