മലയാളം ഉൾപ്പെടെ ഒരുപാട് കഥകള്‍ കേള്‍ക്കുന്നുണ്ട്; നല്ല വേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്: റായ് ലക്ഷ്മി


ഒരു ദീർഘമായ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് നടി റായ് ലക്ഷ്മി. സുരേഷ് ബാബുവിന്റെ സംവിധാനത്തി ഒരുങ്ങിയ ‘ഡിഎന്‍എ’ എന്ന ചിത്രമാണ് റായ് ലക്ഷ്മിയുടെതായി റിലീസ് ചെയ്തിരിക്കുന്നത്.
ആറ് വര്‍ഷം മലയാള സിനിമയില്‍ നിന്നും ഇടവേള എടുത്തതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് റായ് ലക്ഷ്മി ഇപ്പോള്‍. ”ബോധപൂര്‍വം ഇത്തരത്തിൽ ഒരു ഇടവേള എടുത്തതല്ല. ഏറ്റവും ഒടുവിൽ കുട്ടനാടന്‍ ബ്ളോഗിലാണ് അഭിനയിച്ചത്. പിന്നാലെ കോവിഡ് കാലം വന്നു. ഒരുപാടുകഥകള്‍ ആ ഇടയില്‍ കേട്ടിരുന്നു. പക്ഷേ, എനിക്ക് ചെയ്താല്‍ വര്‍ക്കാകും എന്ന തരത്തിലുള്ള കഥയിലേക്ക് എത്താന്‍ സമയമെടുത്തു.”
”ഇപ്പോള്‍ നല്ല ഒരു പ്രോജക്ട് വന്നപ്പോൾ അത് സന്തോഷത്തോടെ സ്വീകരിക്കുന്നു. മലയാളികള്‍ എന്നെ അവരിലൊരാളായി സ്വീകരിച്ചതിനാലാണ് മലയാളത്തില്‍ നിന്നുള്ള എന്റെ ചെറിയ മാറിനില്‍ക്കല്‍ പോലും അവര്‍ക്ക് വലിയ ഇടവേളയായി തോന്നുന്നത്”
”മലയാളത്തില്‍ നിന്നും ഉൾപ്പെടെ ഒരുപാട് കഥകള്‍ കേള്‍ക്കുന്നുണ്ട്. മികച്ച വേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഇനി വരാനിരിക്കുന്നത് തമിഴില്‍ പ്രഭുദേവയോടൊപ്പമുള്ള സിനിമയാണ്. പിന്നെ ഒ.ടി.ടിക്ക് വേണ്ടി ഒരു തെലുങ്ക് സിനിമയുടെ വര്‍ക്കും നടക്കുന്നുണ്ട്” റായ് ലക്ഷ്മി പറഞ്ഞു.