വിഴിഞ്ഞം: സര്‍വ്വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു

single-img
28 November 2022

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരം അക്രമാസക്തമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത സര്‍വ്വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. സര്‍വ്വകക്ഷി യോഗത്തില്‍ പാര്‍ട്ടികള്‍ അക്രമത്തെ അപലപിച്ചപ്പോൾ മേഖലയിൽ സമാധാന അന്തരീക്ഷം ഉണ്ടാകണമെന്ന് മന്ത്രി ജി ആര്‍ അനില്‍ ആവശ്യപ്പെട്ടു.

കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് വിഴിഞ്ഞത്തുണ്ടായതെന്ന് മന്ത്രി പറഞ്ഞു. വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണം പുനരാരംഭിക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. അതേസമയം സമരസമിതി ഇതിനെ എതിര്‍ത്തു. സ്വഭാവിക പ്രതികരണമാണ് ഇന്നലെ ഉണ്ടായതെന്ന് സമരസമതി യോഗത്തില്‍ വ്യക്തമാക്കി.

സമരക്കാർക്കെതിരായ പൊലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സമരസമിതി ആവശ്യപ്പെട്ടു. അക്രമം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കി. നിലവിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിന് 3000 തുറമുഖ വിരുദ്ധ സമിതിക്കാർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാരെ വധിക്കാനായിരുന്നു സമരക്കാരുടെ ശ്രമമെന്നാണ് എഫ്ഐആർ .