വിഴിഞ്ഞം സമരം സംഘർഷാവസ്ഥയിലേക്ക്; ഫ്ലക്സ് ബോർഡിലെ പട്ടിക വലിച്ചൂരി പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചു

single-img
27 November 2022

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിൽ അർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി കേസെടുത്ത പിന്നാലെ വിഴിഞ്ഞത്ത് വൻ സംഘർഷം തുടരുകയാണ്. പൊലീസ് സ്റ്റേഷൻ വളഞ്ഞ പ്രതിഷേധക്കാർ പൊലീസ് ബസിനു കല്ലെറിഞ്ഞു. അഞ്ച് പൊലീസ് വാഹനങ്ങൾ പ്രതിഷേധക്കാർ തകർക്കുകയും ആംബുലൻസ് തടയുകയും ചെയ്തു .

ഇതോടെ പരുക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ വന്നു. ഫ്ലക്സ് ബോർഡിലെ പട്ടിക വലിച്ചൂരിയായിരുന്നു പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകനും പരുക്കേറ്റു. വിഴിഞ്ഞം, കരമന സ്റ്റേഷനുകളിലെ പൊലീസ് ജീപ്പുകളാണ് പ്രതിഷേധക്കാർ തകർത്തത്

അതേസമയം,തുറമുഖ വിരുദ്ധ പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവില്പനശാലകൾ നവംബർ 28 മുതൽ ഡിസംബർ 4 വരെ തുറക്കില്ല ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചിട്ടുണ്ട്.