കാന്താരയിലെ ജനപ്രിയ ഗാനമായ വരാഹ രൂപം ഓടിടിയിൽ നീക്കം ചെയ്തു; പകരം പുതിയ പതിപ്പ്

single-img
24 November 2022

റിഷാബ് ഷെട്ടി ഒരുക്കിയ കന്നഡ സിനിമ കാന്താര ഇപ്പോൾ ഓൺലൈനിൽ സ്ട്രീമിംഗിനായി ലഭ്യമാണ്. ദക്ഷിണേന്ത്യൻ ഭാഷകളിൽ നവംബർ 24 ന് ഓൺലൈൻ ഓടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോകളിൽ ചിത്രം റിലീസ് ചെയ്തു. എന്നിരുന്നാലും, പക്ഷെ ഇതിൽ ജനപ്രിയ ഗാനമായ വരാഹ രൂപം നീക്കം ചെയ്തു. ക്ലൈമാക്‌സിലെ ഗാനത്തിന് പകരം പുതിയ പതിപ്പ് വന്നിരിക്കുന്നു.

ഒറിജിനൽ പതിപ്പിന്റെ ഉടമസ്ഥതയിലുള്ള മ്യൂസിക് ബ്രാൻഡായ തൈക്കുടം ബ്രിഡ്ജിന്റെ നിയമനടപടിയെ തുടർന്നാണ് ആമസോൺ പ്രൈം കാന്താര എന്ന സിനിമയിൽ നിന്ന് ഗാനം നീക്കം ചെയ്തത് .

വരാഹ രൂപത്തിന്റെ പുതിയ പതിപ്പിനൊപ്പം ഒടിടി പ്ലാറ്റ്‌ഫോം കന്നഡ ത്രില്ലർ പുറത്തിറക്കിയെങ്കിലും ആരാധകർ അതിൽ നിരാശരാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ആരാധകരാണ് ട്വിറ്ററിൽ തങ്ങളുടെ അഭിപ്രായം പങ്കുവെച്ചത്.