രാത്രിയായാൽ പിണറായിയുടെ കാലു പിടിക്കും, കുഴൽപ്പണ കേസിൽ രക്ഷപ്പെട്ടത് അങ്ങനെ; കെ സുരേന്ദ്രനെതിരെ വിഡി സതീശൻ

single-img
18 August 2023

പുനർജനി തട്ടിപ്പ് കേസിൽ അന്വേഷണമില്ലെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് മറുപടിയുമായി സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാത്രിയായാൽ പിണറായി വിജയന്റെ കാലിൽ പിടിച്ച് നിൽക്കുന്ന സുരേന്ദ്രനാണ് ഇത് പറയുന്നത്. സുരേന്ദ്രനും മകനും കേസിൽ നിന്ന് രക്ഷപ്പെട്ടെന്നും സതീശൻ കുറ്റപ്പെടുത്തി.

നിലവിൽ പുനർജെനിക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസിനുള്ളിൽ ഒന്നുമില്ലെന്നറിഞ്ഞുകൊണ്ടുതന്നെ നീട്ടിവെക്കുന്നു. അത്രയും കാലത്തേക്കെങ്കിലും അദ്ദേഹത്തിനെതിരെ കേസുണ്ടെന്ന് പറയാം. രാത്രിയിൽ പിണറായിയുടെ കാലിൽ പിടിക്കുന്ന സുരേന്ദ്രനാണ് ഇത് പറയുന്നത്.

കെ സുരേന്ദ്രന് അദ്ദേഹത്തിന്റെ കേന്ദ്രസർക്കാരിന് മാസപ്പടി വിഷയം ED യെ കൊണ്ട് അന്വേഷിക്കാൻ ധൈര്യമുണ്ടോ? ലൈഫ് മിഷന്റെ കാര്യത്തിലും പിണറായിക്കെതിരെ അന്വേഷണമില്ല. മുഖ്യമന്ത്രിക്കെതിരായ ലവ്‌ലിൻ കേസ് പലതവണ മാറ്റിവച്ചു. കേസിൽ സിബിഐ 35 തവണ സുപ്രീം കോടതിയിൽ ഹാജരായില്ല.

ഇതെല്ലാം കെ സുരേന്ദ്രന്റെ പാർട്ടിയും പിണറായിയും തമ്മിലുള്ള ഒത്തുതീർപ്പാണ്. സുരേന്ദ്രന് കേന്ദ്രത്തിൽ സ്വാധീനമുണ്ടെങ്കിൽ ലാവ്‌ലിൻ കേസിൽ സിബിഐയോട് സുപ്രീം കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടാമോ എന്നും സതീശൻ വെല്ലുവിളിച്ചു.

കോൺഗ്രസ് മുക്ത ഭാരതമാണ് ദേശീയ തലത്തിൽ ബിജെപിയുടെ ലക്ഷ്യം. കേരളത്തിൽ സിപിഎമ്മിന്റെ അജണ്ട കോൺഗ്രസ് വിരുദ്ധമാണ്. ഇവ രണ്ടും കേരളത്തിൽ ഒന്നിക്കുന്നു. രാഹുൽ ഗാന്ധിയെ കേന്ദ്രമാക്കി ഇന്ത്യ മുന്നണി വിപുലീകരിക്കാനാണ് യെച്ചൂരി ഓടുന്നത്. കേരളത്തിൽ വന്നപ്പോൾ ബിജെപിക്കൊപ്പമായിരുന്നുവെന്നും സതീശൻ പറഞ്ഞു.