യോഗി ആദിത്യനാഥിന്റെ സന്ദർശനം; അഴുക്കുചാൽ കെട്ടിമറച്ചത് ദേശീയപതാകയുടെ നിറത്തിലുള്ള തുണി ഉപയോഗിച്ച്

single-img
6 August 2022

യുപിയിൽ യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിനു മുന്നോടിയായി അഴുക്കുചാൽ കെട്ടിമറച്ചത് ദേശീയപതാകയുടെ നിറത്തിലുള്ള തുണി ഉപയോഗിച്ച് . അസംഗഢിലായിരുന്നു ഇത്തരത്തിൽ അഴുക്കുചാലുകൾ ത്രിവര്‍ണ നിറത്തിലുള്ള ശീല വലിച്ചുകെട്ടി മറച്ചിരിക്കുന്നത്.

ഇന്നലെയാണ് അസംഗഢിൽ വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനത്തിനായി യോഗി ആദിത്യനാഥ് എത്തിയത്. ഇദ്ദേഹത്തിന്റെ സന്ദർശനത്തിന് മുന്നോടിയായാണ് നഗരത്തിലെ പാതയോരങ്ങളിലുള്ള അഴുക്കുചാലുകൾ അധികൃതർ ദേശീയപതാകയുടെ നിറത്തിള്ള തുണി കൊണ്ട് കെട്ടിമറച്ചത്.

സംഭവം ദേശീയപതാകയെ അവഹേളിക്കുന്ന നടപടിയാണെന്ന് പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി, കോൺഗ്രസ്, എ.എ.പി നേതാക്കൾ ആരോപിച്ചു. ഏകദേശം 143 കോടി രൂപയുടെ വികസന പദ്ധതി പ്രവൃത്തി ഉദ്ഘാടനമാണ് കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് അസംഗഢിൽ നിർവഹിച്ചത്.