കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി; കേന്ദ്ര വനംവകുപ്പ് മന്ത്രി വയനാട്ടിലേക്ക്

single-img
20 February 2024

സമീപ ദിവസങ്ങളിൽ കാടിറങ്ങിയുള്ള വന്യജീവി ആക്രമണം വയനാട് ജില്ലയിൽ രൂക്ഷമായ പശ്ചാത്തലത്തില്‍ ജില്ലയില്‍ സന്ദര്‍ശനം നടത്താനൊരുങ്ങി കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ്ബു ധനാഴ്ച ജില്ല സന്ദർശിക്കാൻ തീരുമാനിച്ചത്

കേരള സര്‍ക്കാരിന്റെ കഴിവില്ലായ്മ മൂലമാണ് വയനാട്ടിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാത്തതെന്നും കേന്ദ്രം ഇടപെടണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെടുകയായിരുന്നു. കേരളത്തിലെ മുഖ്യമന്ത്രിയും വനംമന്ത്രിയുമൊക്കെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞവരാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വന്യജീവി ആക്രമണം നേരിടാന്‍ ഫലപ്രദമായതൊന്നും സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും മന്ത്രിമാര്‍ 25 വര്‍ഷം പിറകിലാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു.

അതേസമയം വയനാട്ടില്‍ മരണപ്പെട്ടവര്‍ക്കും, പരിക്കേറ്റവരുടെയും പ്രശ്‌നങ്ങള്‍ ദുരീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചിട്ടുണ്ട് . മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ചര്‍ച്ചയിലെ 27 നിര്‍ദേശങ്ങളില്‍ 12 നിര്‍ദേശങ്ങള്‍ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.