ഇനി പിഎച്ച്ഡി വേണ്ട; യുജിസി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള മാനദണ്ഡം പുതുക്കി

single-img
5 July 2023

രാജ്യത്ത് സർവകലാശാലാ- ക്യാംപസുകളിൽ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള മാനദണ്ഡം യുജിസി പുതുക്കി. പുതിയ മാനദണ്ഡ‍ം അനുസരിച്ച്‌ യോഗ്യതയായി ഇനി പിഎച്ച്‌ഡി നിര്‍ബന്ധമില്ല. നെറ്റ്, സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ), എസ് എൽ ഇ ടി (സ്റ്റേറ്റ് ലെവല്‍ എലിജിബിലിറ്റി ടെസ്റ്റ് ) എന്നിവയാണ് ഇനിമുതല്‍ കുറഞ്ഞ മാനദണ്ഡ‍ം.

ഈ മാസം ഒന്ന് മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പിഎച്ച്‌ഡി യോഗ്യത ഓപ്ഷണലായിരിക്കും. രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന് ഈ മാനദണ്ഡം പാലിക്കണമെന്നും യുജിസി ഉത്തരവില്‍ പറയുന്നു.