ആർഎസ്എസുമായി യുഡിഎഫ് ചങ്ങാത്തം ഉണ്ടാക്കി; മുസ്ലിംലീഗിനെ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും റാഞ്ചി: എകെ ബാലൻ

single-img
1 June 2024

സംസ്ഥാനത്തെ യുഡിഎഫ് മുന്നണി ഇപ്പോൾ മത തീവ്രവാദികളുടെ കയ്യിലാണെന്ന വിമർശനവുമായി സിപിഎം നേതാവ് എ.കെ ബാലൻ. ആർഎസ്എസുമായി യുഡിഎഫ് ചങ്ങാത്തം ഉണ്ടാക്കിയെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടിങ്ങിലും പ്രചരണത്തിലും പലവിധത്തിൽ ആർഎസ്എസുമായി കോൺഗ്രസ് കൂട്ടുകൂടിയെന്നും അദ്ദേഹം ആരോപിച്ചു .

അതേസമയം മുസ്ലിംലീഗിനെ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും റാഞ്ചിയെന്നും എ.കെ ബാലൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ കുറെ കോൺഗ്രസുകാർ സുരേഷ് ഗോപിക്ക് വോട്ടുചെയ്തു. ഇതിനു പകരമായി പാലക്കാട് ബിജെപി വോട്ടുകൾ കോൺഗ്രസിന് നൽകി..

ഈ വിവരം ബിജെപി പ്രവർത്തകർ തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്ത് കളി കളിച്ചാലും ഇക്കുറി കേരളത്തിൽ എൽഡിഎഫ് മിന്നുന്ന ജയം നേടുമെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.