കശ്മീരില്‍ രണ്ട് ലഷ്കര്‍ ഇ ത്വയ്ബ ഭീകരര്‍ പിടിയില്‍

25 March 2023

കശ്മീരില്‍ രണ്ട് ലഷ്കര്‍ ഇ ത്വയ്ബ ഭീകരര്‍ പിടിയില്‍. ഇവരില്‍ നിന്ന് രണ്ട് ചൈനീസ് ഗ്രനേഡുകളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
ബന്ദിപ്പോരയില്‍ വച്ച് പരിശോധനയ്ക്കിടെയാണ് ഭീകരര്‍ പിടിയിലായത്. സൈന്യവും സിആര്‍പിഎഫും ബന്ദിപ്പോര പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. ബന്ദിപ്പോര പോലീസ് സ്റ്റേഷനില്‍ യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി.