പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച്‌ എയര്‍പോര്‍ട്ടിലും പരിസരത്തും ഗതാഗത നിയന്ത്രണം

single-img
31 August 2022

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച്‌ എയര്‍പോര്‍ട്ടിലും പരിസരത്തും ഗതാഗത നിയന്ത്രണം.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്.

സെപ്റ്റംബര്‍ ഒന്നാം തീയതി കാലടി, എയര്‍പോര്‍ട്ട് മേഖലയിലും, രണ്ടിന് എയര്‍പോര്‍ട്ടിലും പരിസരത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഒന്നിന് വൈകീട്ട് 5 മുതല്‍ 8 വരെ എയര്‍പോര്‍ട്ട് കാലടി മേഖലയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളത്.

രണ്ടിന് പകല്‍ 11 മുതല്‍ രണ്ട് വരെ എയര്‍പോര്‍ട്ടിലും പരിസരത്തും ഗതാഗത നിയന്ത്രണമുണ്ട്. യത്രയ്ക്കായി എയര്‍പോര്‍ട്ടിലേക്ക് വരുന്നവര്‍ ഇതനുസരിച്ച്‌ നേരത്തെ എത്തിച്ചേരേണ്ടതാണ്.

വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഇന്ത്യന്‍ നാവിക സേനക്കായി തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് വെള്ളിയാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഇന്ത്യന്‍ നാവിക സേനയുടെ പുതിയ പതാകയും പ്രധാന മന്ത്രി അനാഛാദനം ചെയ്യും.