വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് പതിഞ്ചാം ദിനം;സമരക്കാരുമായി ഇന്ന് മന്ത്രിതല ചര്‍ച്ച

single-img
30 August 2022

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് പതിഞ്ചാം ദിനം. അരയതുരുത്തി, ചമ്ബാവ്, അഞ്ചുതെങ്ങ് ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ സമരം.

സമരക്കാരുമായി ഇന്ന് മന്ത്രിതല ചര്‍ച്ചയും നടന്നേക്കും. ഇന്നലെ ഹൈക്കോടതി പരാമര്‍ശത്തിന് പിന്നാലെ വൈദികരുടെ നേതൃത്വത്തില്‍ തുറമുഖ ഗേറ്റിന് സമീപം നിരാഹാരസമരം ആരംഭിച്ചിരുന്നു. പിന്നാലെ സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ജില്ലാ കളക്ടറും കമ്മീഷണറും എത്തി നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്നാണ് സംഘര്‍ഷം ഒഴിഞ്ഞത്. സമരക്കാരുടെ പരാതിക്ക് ഇടയാക്കിയ ഡിസിപി അജിത്കുമാര്‍, കണ്ട്രോള്‍ റൂം എ സി പ്രതാപ് നായര്‍, എ സിയുടെ ഡ്രൈവര്‍ എന്നിവരെ സമരവേദിയില്‍ ഡ്യുട്ടിക്ക് ഇടില്ലെന്ന് ഉറപ്പ് നല്‍കിയതോടെ നിരാഹാര സമരവും അവസാനിപ്പിച്ചിരുന്നു