അരവിന്ദ് കെജ്രിവാളിനെ വധിക്കുമെന്ന് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

single-img
22 May 2024

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ചുവരിൽ എഴുതിയ സംഭവത്തിലെ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ അങ്കിത് ഗോയലാണ് അറസ്റ്റിലായത്. പട്ടോല്‍ നഗര്‍, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനുകളിലാണ് കെജ്രിവാളിന് എതിരെ ഭീഷണി സന്ദേശമെഴുതിയത്.

സംഭവത്തിൽ മെട്രോ അധികൃതരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് വ്യക്തതയില്ല. അതേസമയം കെജ്രിവാളിനെ വധിക്കാന്‍ ബിജെപിയും പ്രധാനമന്ത്രിയുടെ ഓഫീസും ഗൂഢാലോചന നടത്തുന്നതെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.