ലോകത്തിന് ഗാന്ധിയെ അറിയാം; രാജ്യം ഭരിക്കുന്നത് ഗോഡ്‌സെയെ കുറിച്ച് മാത്രം ആലോചിക്കണമെന്ന് ആഗ്രഹമുള്ളവർ: കെസി വേണുഗോപാൽ

single-img
30 May 2024

സിനിമയിലൂടിയാണ് മഹാത്മാ ഗാന്ധിയെ അറിഞ്ഞത് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ലജ്ജാകരമെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. നമ്മുടെ രാജ്യം ഭരിക്കുന്നത് ഗോഡ്‌സെയെ കുറിച്ച് മാത്രം ആലോചിക്കണമെന്ന് ആഗ്രഹമുള്ളവർ.

ലോകത്തിന് ഗാന്ധിയെ അറിയാം. ഗാന്ധിയെ കുറിച്ച് അറിയില്ലെങ്കിൽ അത് പഠിക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. രാഷ്ട്രപിതാവ് ഗാന്ധിജിയെ കുറിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശം വലിയ വിവാദമായിരിക്കുകയാണ്. ‘ഗാന്ധി’ സിനിമ വരുന്നതുവരെ മഹാത്മ ഗാന്ധിയേക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു എന്നാണ് മോദി പറഞ്ഞത്.

അതേസമയം സിനിമയിൽ കൂടിയാണ് മഹാത്മാ ഗാന്ധിയെ അറിഞ്ഞത് എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ആശ്ചര്യമുണ്ടാക്കിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ പറഞ്ഞു.