കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു വിലക്കി ഠാക്കൂര്‍ സമുദായം


കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു വിലക്കി ഗുജറാത്തിലെ ഠാക്കൂര്‍ സമുദായം.
പല തെറ്റായ കാര്യങ്ങള്‍ക്കും കാരണം പെണ്‍കുട്ടികളിലെ മൊബൈല്‍ ഉപയോഗമാണെന്നു സമുദായ നേതൃത്വം പറയുന്നു.
പ്രണയ ബന്ധം, മിശ്ര വിവാഹം തുടങ്ങിയതൊന്നും നേരിട്ടു പരാമര്‍ശിക്കാതെയാണ്, മൊബൈല്‍ വിലക്കാനുള്ള തീരുമാനം. നടക്കുന്ന പല തെറ്റായ സംഗതികള്‍ക്കും കാരണം കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളുടെ മൊബൈല്‍ ഉപയോഗമാണ്. അതുകൊണ്ട് അതു വിലക്കേണ്ടതുണ്ടെന്ന് സമുദായ നേതൃത്വത്തിന്റെ യോഗം പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. കോണ്‍ഗ്രസ് എംഎല്‍എ ജനിബെന്‍ ഠാക്കൂറിന്റെ സാന്നിധ്യത്തിലാണ് പ്രമേയം പാസാക്കിയത്.
വിവാഹച്ചടങ്ങുകളിലെ അതിഥികളുടെ എണ്ണത്തിനു നിയന്ത്രണമേര്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. വിവാഹ ധൂര്‍ത്ത് അവസാനിപ്പിക്കണം. ചടങ്ങുകളില്‍ ഡിജെ പാര്‍ട്ടി പാടില്ലെന്നും പ്രമേയം പറയുന്നു.
വിലക്കു ലംഘിക്കുന്ന കുടുംബങ്ങള്‍ക്കു പിഴ ചുമത്തണമെന്നും ഈ തുക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ വിനിയോഗിക്കണമെന്നും പ്രമേയം നിര്‍ദേശിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനായി നഗരങ്ങളില്‍ പോവേണ്ടിവരുന്ന പെണ്‍കുട്ടികള്‍ക്ക് സമുദായം വാഹന സൗകര്യം ചെയ്തുകൊടുക്കും.