മന്ത്രിമാര്‍ മോശമാണമെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ലന്നും തിരുത്തലുകള്‍ വേണമെന്നാണ് നിലപാട്; എം വി ഗോവിന്ദന്‍

single-img
28 August 2022

മന്ത്രിമാര്‍ മോശമാണമെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ലന്നും തിരുത്തലുകള്‍ വേണമെന്നാണ് നിലപാടെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

പ്രതിസന്ധികളെ അതിജീവിച്ച്‌ പാര്‍ട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി സെക്രട്ടറി ആയിരിക്കുക എന്നത് വെല്ലുവിളിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിസഭയുടെ പ്രവര്‍ത്തനം മോശമായിട്ടില്ല. സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടിയാണ്. പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നും ഒരു ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം രാജിവെക്കുന്നത് പാര്‍ട്ടി തീരുമാനിക്കും. മന്ത്രിസഭയിലെ മാറ്റം പാര്‍ട്ടി ആലോചിച്ച്‌ തീരുമാനമെടുക്കും.കോണ്‍ഗ്രസ് ബിജെപിയ് ക്ക് ബദല്‍ അല്ല.അതിനുള്ള ശക്തി കോണ്‍ഗ്രസിനില്ല.എല്ലാവരെയും നയിക്കുന്നത് പാര്‍ട്ടിയാണ്, വ്യക്തികള്‍ അല്ല. പാര്‍ട്ടിയും സര്‍ക്കാരും ഒരേ നിലയില്‍ മുമ്ബോട്ട് പോകുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയത, തൊഴിലില്ലായ്മ എന്നിവ വെല്ലുവിളിയായി തുടരുകയാണ്. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ നിന്ന് പിന്നോട്ടില്ല. ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്നും കേരളം ഒരു ബദലായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി