ടി വികളുമായി പോയ കണ്ടെയ്നർ ലോറിക്ക് ആലുവയിൽ തീപിടിച്ചു

single-img
28 December 2022

ആലുവയിൽ ടിവിയുമായി പോയ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചുണ്ടായത് വൻ നാശനഷ്ടം.ഏകദേശം 60 ലക്ഷത്തോളം വിലവരുന്ന 250 ഓളം ടിവികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത് . ഇന്ന് വൈകിട്ട് 3.45 ഓടെയാണ് സംഭവം.

ശക്തമായ ചൂടിൽ ടിവിയുടെ ഉള്ളിലെ പാനലുകൾ ഷോർട്ടായി തീപിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ലോഡ് ഇറക്കി കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയ്ക്കാണ് തീപിടിച്ചത്.