സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് ചില ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
3 May 2023

സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് ചില ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.

ഇക്കാര്യം പഠിക്കാന്‍ കാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷായ കമ്മിറ്റിക്ക് രൂപം നല്‍കും. ബാങ്ക് അക്കൗണ്ട്, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളിലെ അവകാശം പരിശോധിക്കും എന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കുന്ന കാര്യത്തില്‍ പൊതു സദാചാരം പരിഗണിച്ചാവില്ല തീരുമാനമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഭരണഘടന അനുസരിച്ചാവും തീരുമാനമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

വിവാഹത്തിന് നിയമസാധുത നല്‍കാതെ പങ്കാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ എങ്ങനെ കഴിയും എന്നറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ബാങ്ക് അക്കൗണ്ട് തുറക്കാനും ഇന്‍ഷുറന്‍സ് രേഖകളില്‍ നോമിനിയെ നിര്‍ദ്ദേശിക്കാനുമൊക്കെ എന്തു ചെയ്യാനാകും എന്ന് പരിശോധിക്കാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.