അർഹമായ അംഗീകാരമാണ് ഈ പദ്മശ്രീ; ഗൗരി ലക്ഷ്മി ഭായിയെ രാജകുമാരി എന്ന് വിശേഷിപ്പിച്ച് ശശി തരൂർ

single-img
28 January 2024

തിരുവിതാംകൂർ രാജകുടുംബാംഗമായ ഗൗരി ലക്ഷ്മി ഭായിയെ സോഷ്യൽ മീഡിയയിൽ രാജകുമാരി എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഇത്തവണ പദ്മശ്രീ പുരസ്ക്കാരം നേടിയ അവരെ അഭിനന്ദിച്ച് കൊണ്ട് എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു ശശി തരൂർ ഇങ്ങിനെ വിശേഷണം നടത്തിയത്.

തരൂരിന്റെ കുറിപ്പ് : രാജകുമാരി അശ്വതി തിരുനാൾ പാർവതി ഭായിയുമായി സംസാരിച്ചു. അവർക്ക് അഭിനന്ദനങ്ങൾ നേർന്നു. ഇന്ത്യൻ സംസ്ക്കാരവും നാഗരികതയും പ്രോത്സാഹിപ്പിക്കുന്നതിൽ അവരുടെ ഇടപെടലിന് ലഭിച്ച അർഹമായ അംഗീകാരമാണ് ഈ പദ്മശ്രീ പുരസ്ക്കാരം .

അതേസമയം ,സാഹിത്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കാണ് ഗൗരി ലക്ഷ്മിബായിയെ പദ്മശ്രീ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. കാർത്തിക തിരുനാൾ ലക്ഷ്മിഭായി – ലെഫ്റ്റണന്റ് കേണൽ ഗോദവർമ്മ രാജ ദമ്പതികളുടെ മകളായി 1945ലായിരുന്നു ഗൗരി ലക്ഷ്മിബായിയുടെ ജനനം.

https://twitter.com/ShashiTharoor/status/1751110311854412226/photo/1