നരേന്ദ്രമോദി തന്‍റെ പ്രിയപ്പെട്ട ചാര സോഫ്റ്റ് വെയർ ഫോണിലേക്ക് അയച്ചതിൽ നന്ദി: കെ സി വേണുഗോപാൽ

13 July 2024

തന്റെ ഫോണിലെ വിവരങ്ങൾ ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ചോർത്താൻ ശ്രമമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. താൻ ഉപയോഗിക്കുന്ന ഐഫോണിലെ വിവരങ്ങളാണ് ചോർത്താൻ ശ്രമിച്ചതെന്നും ഈ വിവരം ആപ്പിൾ ഔദ്യോഗികമായി ഇ മെയിൽ വഴി അറിയിച്ചെന്നും കെ സി വേണുഗോപാൽ ആരാഞ്ഞു .
ഇതിന്റെ തെളിവായി ആപ്പിൾ അയച്ച ഇ മെയിലും കെ സി പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ പ്രിയപ്പെട്ട ചാര സോഫ്റ്റ് വെയർ ഫോണിലേക്ക് അയച്ചതിൽ നന്ദിയെന്നും അദ്ദേഹം പരിഹസിച്ചു. മോദി സർക്കാർ നിയമവിരുദ്ധമായി രാഷ്ട്രീയ എതിരാളികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയാണെന്നും, പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നും കെ സി പറഞ്ഞു.
സംഭവത്തിൽ സ്വീകരിക്കേണ്ട തുടർ നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും പാർലമെന്‍റിൽ ഉൾപ്പെടെ ശക്തമായി ഉന്നയിക്കുമെന്നും എ ഐ സി സി ജനറൽ സെക്രട്ടറി വ്യക്തമാക്കി.