ക്ഷേത്രം തകർക്കും; അയോധ്യ രാമക്ഷേത്രത്തിനു നേർക്ക് ഭീകരാക്രമണ ഭീഷണി
14 June 2024
അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിനു നേർക്ക് ഭീകരാക്രമണ ഭീഷണി.കുപ്രസിദ്ധ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദാണ് ക്ഷേത്രം തകർക്കുമെന്ന് ശബ്ദസന്ദേശത്തിലൂടെ ഭീഷണി ഉയർത്തിയത് .ഇതിനെത്തുടർന്ന് അയോധ്യയിൽ സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
ഇതോടൊപ്പം അയോധ്യയിലെ മഹർഷി വാൽമീകി വിമാനത്താവളത്തിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. രാമക്ഷേത്ര നിർമ്മാണം മുതൽ, കേന്ദ്രസർക്കാർ തുടർച്ചയായി അതിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങൾ നടത്തിവരികയാണ്. അയോധ്യയിൽ നിലവിൽ ഒരു എൻഎസ്ജി കേന്ദ്രം സ്ഥാപിക്കാനും നിർദേശിച്ചിട്ടുണ്ട്.