പ്രളയസഹായം നിഷേധിക്കുന്നു; കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി തമിഴ്‌നാട്

single-img
3 April 2024

കേന്ദ്രസർക്കാർ സംസ്ഥാനത്തിന് പ്രളയസഹായം നിഷേധിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി തമിഴ്‌നാട്. സംസ്ഥാനത്തിനോട് കേന്ദ്രം വിവേചനം കാണിക്കുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. കേന്ദ്ര ഫണ്ട് നിഷേധിക്കുന്നത് ന്യായീകരിക്കാനാകില്ല. തമിഴ്‌നാട്ടിൽ നിന്നുള്ള ഉന്നതതല സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയില്ല.

ദുരന്തത്താൽ തമിഴ് ജനത ദുരിതത്തിലാണ്.തമിഴ്‌നാട് ചോദിച്ചത് 37,000 കോടിയുടെ പാക്കേജാണ്. അതേസമയം കോടതിയിൽ ഹര്‍ജി നല്‍കുമെന്ന് കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് യോഗത്തില്‍ സ്റ്റാലിന്‍ പറഞ്ഞിരുന്നു. എന്നാൽ തമിഴ്‌നാടിന് സഹായം നല്‍കിയെന്ന് ഇന്നലെ നിര്‍മല സീതാരാമന്‍ അവകാശപ്പെട്ടിരുന്നു.

അതേസമയം തങ്ങൾക്ക് വരള്‍ച്ചാ സഹായം നിഷേധിക്കുന്നതില്‍ കര്‍ണാടകവും കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ കടമടെുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ കേന്ദ്രത്തിനെതിരായ ഹര്‍ജി ഭരണഘടന ബെഞ്ചിന് കൈമാറിയിട്ടുണ്ട്.