രാമക്ഷേത്ര ഉദ്ഘാടന പരിപാടിയുടെ തത്സമയ സംപ്രേക്ഷണം തമിഴ്നാട് സര്‍ക്കാര്‍ നിരോധിച്ചു; ആരോപണവുമായി നിര്‍മ്മല സീതാരാമന്‍

single-img
21 January 2024

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ദിനമായ നാളെ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ശ്രീരാമ ‘പൂജ’യും രാമക്ഷേത്ര ഉദ്ഘാടന പരിപാടിയുടെ തത്സമയ സംപ്രേക്ഷണവും തമിഴ്നാട് സര്‍ക്കാര്‍ നിരോധിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ആരോപണം.

പക്ഷെ നിര്‍മ്മലാ സീതാരാമന്റെ അവകാശവാദങ്ങള്‍ എല്ലാം നിഷേധിച്ച് ഹിന്ദു മത- ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് മന്ത്രി ശേഖര്‍ ബാബു രംഗത്തെത്തി. സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ രാമപൂജ ചെയ്യുന്നതിനോ അന്നദാനം നല്‍കുന്നതിനോ വിലക്കില്ലെന്ന് അദ്ദേഹം അറിയിച്ചു .

അതേസമയം ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സര്‍ക്കാര്‍ രാമക്ഷേത്ര ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം നിരോധിച്ചിരിക്കുന്നതെന്നും മന്ത്രി അവകാശപ്പെട്ടു. തത്സമയ സംപ്രേക്ഷണ നിരോധനത്തെ ന്യായീകരിക്കാന്‍ ക്രമസമാധാന പ്രശ്നങ്ങള്‍ തമിഴ്നാട് സര്‍ക്കാര്‍ അനൗദ്യോഗികമായി ഉന്നയിക്കുകയാണെന്നും നിര്‍മ്മലാ സീതാരാമന്‍ ആരോപിക്കുന്നു.