അമ്പാൻ മോഡലിൽ കാറിൽ സ്വിമ്മിങ് പൂൾ; യൂട്യൂബറുടെ ലൈസൻസ് റദ്ദാക്കി ആർടിഒ

single-img
29 May 2024

ഫഹദ് നായകനായ ‘ആവേശം’ സിനിമയിലെ കഥാപാത്രം അമ്പാൻ സ്റ്റൈലിൽ കാറിൽ ടാർപോളിൻ ഉപയോഗിച്ച് സ്വിമ്മിങ് പൂൾ നിർമിച്ച യൂട്യൂബർ സ‍ഞ്ജു ടെക്കിക്കെതിരെ നടപടിയുമായി ആർടിഒ. ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ആണ് സ്വിമിങ് പൂൾ നിർമിച്ച കാർ പൊതുനിരത്തിൽ ഓടിച്ചതോടെ നടപടി സ്വീകരിച്ചത് .

നിലവിൽ കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി അധികൃതർ കാർ പിടിച്ചെടുത്തു. വാഹനത്തിൽ സ്വിങ് പൂൾ നിർമിച്ച് അതിൽ കുളിച്ച്, വെള്ളം പൊതുനിരത്തിലേക്ക് ഒഴുക്കിവിട്ട് റോഡിലൂടെ യാത്ര ചെയ്തു എന്ന കരണത്തിലാണ് നടപടി.

എന്നാൽ നടപടി വന്നതോടെ വരുമാനമാർഗത്തിനാണ് ഇങ്ങനെ ചെയ്തതെന്ന വിശദീകരണമാണ്‌ യൂട്യൂബർ സഞ്ജു ടെക്കി നൽകിയിരിക്കുന്നത്. ഇയാൾ സ്വിമ്മിങ് പൂളക്കിയ വണ്ടിയുമായി യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.