വി​ജേ​ഷ് പി​ള്ളയുടെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കു​ന്നു: സ്വ​പ്ന സു​രേ​ഷ്

single-img
10 March 2023

വി​ജേ​ഷ് പി​ള്ള​യ്ക്ക് മ​റു​പ​ടി​യു​മാ​യി സ്വ​പ്ന സു​രേ​ഷ്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ഇ​ട​നി​ല​ക്കാ​ര​നാ​യി ത​ന്നെ വ​ന്നു ക​ണ്ടു​വെ​ന്ന സ്വ​പ്ന സു​രേ​ഷി​ന്‍റെ ആ​രോ​പ​ണം തെളിക്കാൻ പറഞ്ഞ സുരേഷ് പിള്ളയുടെ വെല്ലുവിളി സ്വീകരിക്കുന്നതായും സ്വപ്ന ഫേസ്‌ബുക്കിലൂടെ പറഞ്ഞു.

ത​ന്നെ ക​ണ്ട​കാ​ര്യം വി​ജ​യ് പി​ള്ള​യെ​ന്ന വി​ജേ​ഷ് പി​ള്ള സ​മ്മ​തി​ച്ചു. ഹ​രി​യാ​ന​യെ​യും രാ​ജ​സ്ഥാ​നെ​യും കു​റി​ച്ച് അ​ദ്ദേ​ഹം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. 30 കോ​ടി വാ​ഗ്ദാ​നം ചെ​യ്ത​താ​യി ഇ​യാ​ൾ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. എം.​വി. ഗോ​വി​ന്ദ​ന്‍റെ​യും യൂ​സ​ഫ​ലി​യു​ടെ​യും പേ​ര് താ​ൻ പ​റ​ഞ്ഞ​താ​യി അ​ദ്ദേ​ഹം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഭീ​ഷ​ണി​യെ​ക്കു​റി​ച്ച് താ​ൻ പ​റ​ഞ്ഞ​താ​യും ഇ​യാ​ൾ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ ചോ​ദി​ച്ച​താ​യും ഇ​യാ​ൾ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്നും ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ സ്വ​പ്ന പ​റ​യു​ന്നു

വി​ജേ​ഷ് പി​ള്ള​യ്ക്ക് എ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. തെ​ളി​വു​ക​ൾ ഏ​ജ​ൻ​സി​ക​ൾ​ക്ക് ഇ​തി​ന​കം കൈ​മാ​റി​യി​ട്ടു​ണ്ട്. ഉ​ട​ൻ കോ​ട​തി​യി​ലും ന​ൽ​കും. എം.​വി. ഗോ​വി​ന്ദ​ൻ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ലും നേ​രി​ടും. ആ​രോ​പ​ണ​ങ്ങ​ളി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു​വെ​ന്നും സ്വ​പ്ന സു​രേ​ഷ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു