സൂര്യയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്നു

single-img
15 January 2023

ദേശീയ തലത്തിൽ ഇതിനോടകം ശ്രദ്ധേയനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി തമിഴ് ചിത്രം ഒരുക്കുന്നതായുള്ള വാർത്തയാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചർച്ച. തമിഴ് സൂപ്പർ താരം സൂര്യ ആയിരിക്കും ചിത്രത്തിൽ നായകൻ എന്നാണ് പുറത്ത് വരുന്ന വാർത്ത.

തമിഴിലെ പ്രശസ്ത സംഘട്ടന സംവിധായകനായ സുപ്രീം സുന്ദർ അടുത്തിടെ ഇതേപറ്റി തമിഴ് മാധ്യമമായ ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ അഭിമുഖത്തിലെ വീഡിയോ ഷോട്ടുകൾ പങ്കുവച്ചാണ് പ്രചാരണം. നിലവിൽ മലയാളത്തിൽ ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കോമ്പോയിൽ ഒരുങ്ങുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം.