മഹാഭാരതം ആസ്പദമാക്കി ഒരുങ്ങുന്ന കർണയിലൂടെ സൂര്യ ബോളിവുഡിലേക്ക്

single-img
13 June 2023

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമായ സൂര്യ ബോളിവുഡിൽ നായകനാകാൻ ഒരുങ്ങുകയാണ്. ഇപ്പോൾ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചിത്രത്തിലാകും സൂര്യ നായകനാകുക.

മഹാഭാരതത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമായിരിക്കും ഇത്. ഈ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെയായിരിക്കും സൂര്യ അവതരിപ്പിക്കുക. അതേസമയം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ അടുത്ത ചിത്രം ‘കങ്കുവ’ ആണ്. സിരുത്തൈ ശിവയാണ് ഈ സിനിമയുടെ സംവിധായകൻ.