സുരേഷ്‌ഗോപി മുഖ്യമന്ത്രിയാകണം; ഭാവിയിൽ അത് സംഭവിക്കും: രാമസിംഹൻ

single-img
14 October 2022

സുരേഷ് ഗോപിയെ താൻ ഒരു മുഖ്യമന്ത്രിയായിട്ടാണ് കാണുന്നതെന്ന് സംവിധായകനും ബിജെപി സഹയാത്രികനുമായ രാമസിംഹന്‍ അബൂബക്കര്‍. സുരേഷ് ഗോപി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അത് ഭാവിയില്‍ സംഭവിക്കുമെന്ന് വിശ്വാസമുണ്ടെന്നും രാമസിംഹന്‍ പറഞ്ഞു.

രാമസിംഹന്റെ വാക്കുകൾ ഇങ്ങിനെ: ” മനുഷ്യത്വമുള്ള ആരെങ്കിലും ആ കമ്മിറ്റിയില്‍ വേണമെന്ന് തോന്നിയതുകൊണ്ടാകാം സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ഒരുപക്ഷെ അണികള്‍ അറിയാതെയുള്ള നീക്കങ്ങളും അണികളെ ഒതുക്കലും അവസാനിപ്പിക്കണമെന്ന് കേന്ദ്രനേതൃത്വത്തിന് തോന്നിക്കാണും.

നേതൃത്വം സുരേഷ് ഗോപിയെ ബിജെപിയുടെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷിക്കുന്നു. സുരേഷ് ഗോപിയിലൂടെ ബിജെപിക്ക് ഇപ്പോഴത്തെ മുരടിപ്പില്‍ നിന്നും മോചനം ഉണ്ടാകും. എല്ലാ പ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പം ഉണ്ടാകും. സമൂഹം അംഗീകരിക്കുന്നവര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരണം. ചേരി തിരിഞ്ഞ് ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്നവര്‍ അല്ല. മനുഷ്യന്റെ പ്രശ്‌നങ്ങള്‍ അറിയുന്നവര്‍ നേതൃനിരയിലേക്ക് വരണം”