വേനൽ ചൂടിന് ആശ്വാസം; കേരളത്തിൽ ഇന്ന് മുതൽ വേനൽ മഴ എത്തുന്നു

single-img
12 March 2023

വേനൽ ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്ന് മുതൽ വേനൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. വരുന്ന ബുധനാഴ്ചയോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥ കേന്ദ്രം പറയുന്നു.

നിലവിലെ അറിയിപ്പുകൾ പ്രകാരം മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമാണ് ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യത. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം കേരളത്തിൽ ഇന്നലെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് പാലക്കാട് ജില്ലയിലെ എരിമയൂർ മേഖലയിലാണ്. 41.1 ഡി​ഗ്രി സെൽഷ്യസ്.