നരേന്ദ്ര മോദിയുടെ ഭരണ നിർവഹണ മികവ് നൽകിയ വിജയം; കേരള രാഷ്ട്രീയവും നിശബ്ദമായി മാറും : എ പി അബ്ദുള്ളക്കുട്ടി

single-img
3 December 2023

നിയമസഭ തെരഞ്ഞെടുപ്പുകളിൽ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ബിജെപിയുടെ വലിയ രീതിയിലുള്ള മുന്നേറ്റത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി രംഗത്തെത്തി . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ നിർവഹണ മികവ് നൽകിയ വിജയം എന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി മലയാളത്തിലെ ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു.

ഇവിടെ കേരളത്തിൽ തെരഞ്ഞെടുപ്പ് വിശകലനം നടത്തുന്നവര് നാട്ടിൽ നടക്കുന്നത് അറിയുന്നില്ല. കോൺഗ്രസ് പാർട്ടിയുടെ കുടുംബാധിപത്യത്തിനുള്ള ജനങ്ങളുടെ തിരിച്ചടി ആണ് ഫലമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ ഫൈനൽ തെരഞ്ഞെടുപ്പിലേക്ക് വലിയ ആത്മവിശ്വാസം നൽകുന്ന ഫലം പുറത്തുവന്നിരിക്കുന്നത്. കേരള രാഷ്ട്രീയവും നിശബ്ദമായിമാറുമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു .