‘ഇന്ത്യയിലെ വിദ്യാർത്ഥികൾ സവർക്കറുടെ പിന്മുറക്കാരല്ല, ഭഗത് സിംഗിന്റെ മക്കൾ’; ഐഷി ഘോഷ്

single-img
18 August 2026

ഇന്ത്യയിലെ വിദ്യാർഥികൾ സവർക്കറുടെ പിന്മുറക്കാരല്ലെന്നും ഭഗത് സിംഗിന്റെ മക്കളാണെന്നും എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. എത്ര ശക്തമായ അടിച്ചമർത്തൽ ഉണ്ടായാലും വിദ്യാർഥികൾ ഒരിഞ്ചുപോലും പിന്നോട്ടുപോകില്ലെന്നും അവർ പറഞ്ഞു.

കോഴിക്കോട് ഓർക്കാട്ടേരിയിൽ സിപിഐഎം സംഘടിപ്പിച്ച കൃഷ്ണപിള്ള അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഐഷി ഘോഷ്.

നാഗ്പൂരിലെ ആർഎസ്എസ് കാര്യാലയമല്ല കണ്ണൂർ സർവകലാശാലയെന്നും സാധാരണക്കാരായ വിദ്യാർഥികളുടെയും അധ്യാപകരുടെയും അക്കാദമിക് കേന്ദ്രമാണെന്നും ഐഷി ഘോഷ് പറഞ്ഞു. സർവകലാശാലകളുടെ അക്കാദമിക് സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ മുഖ്യപ്രഭാഷണം നടത്തി. എൻ ബാലകൃഷ്ണൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി പി ബിനീഷ്, ആർ ഗോപാലൻ, രാഹുൽരാജ്, ആർ കെ സുരേഷ് എന്നിവർ സംസാരിച്ചു.