ഡൽഹിയിൽ ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ

single-img
24 January 2023

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ചലനം ഡൽഹിയുടെ പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടു. ഇതോടൊപ്പം അയൽ രാജ്യമായ നേപ്പാളിലും ചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

ഉത്തരാഖണ്ഡിലുള്ള പിത്തോറഗറിൽ നിന്ന് 148 കിമി മാറി നേപ്പാളിലായിരുന്നു ഭൂമികുലുക്കത്തിന്റെ പ്രഭവ കേന്ദ്രം. കേവലം ഒരു മിനിറ്റിൽ താഴെ മാത്രം അനുഭവപ്പെട്ട ഭൂചലനത്തിൽ വീടിനകത്തെ വസ്തുക്കളും മറ്റും താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.