കോട്ടയത്ത് 12 പേരെ കടിച്ച തെരുവുനായ ചത്തു; പേവിഷബാധയുണ്ടോയെന്ന് പരിശോധിക്കും

single-img
21 June 2023

കോട്ടയം ജില്ലയിൽ 12 പേരെ കടിച്ച തെരുവുനായ ചത്തു. ജില്ലയിലെ തലയോലപറമ്പ് മറവന്തുരുത്തിലാണ് ആക്രമണകാരിയായ നായ ആളുകളെ ആക്രമിച്ചത്. പിന്നാലെ നായയെ ക‍ഴിഞ്ഞ ദിവസം പിടികൂടി കൂട്ടിലടച്ച് വാക്സിൻ നൽകിയിരുന്നു.

പക്ഷെ ബുധനാ‍ഴ്ച നായയെ കൂട്ടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥർ എത്തി നായയെ പ്രത്യേക കവറിലാക്കി പോസ്റ്റ്മോർട്ടത്തിന് തിരുവല്ലയിലേക്ക് കൊണ്ടുപോയി. നായക്ക് പേവിഷബാധയുണ്ടോയെന്ന് പരിശോധനയ്ക്ക് ശേഷം മാത്രമേ അറിയാനാകൂ. നായയുടെ കടിയേറ്റവർ ഫുൾ ഡോസ് വാക്സിനേഷൻ ഫുൾ ഡോസ് എടുക്കണമെന്ന് നൽകിയിട്ടുള്ള നിര്‍ദേശം.