തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്; മുൻവശത്തെ ചില്ല് തകർന്നു

single-img
25 August 2026

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിലെ ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 11.15ഓടെ കല്ലറ പരപ്പിലാണ് സംഭവം.

ബസുകൾ പാർക്ക് ചെയ്തിരുന്ന സമയത്താണ് ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞത്. കല്ലേറിൽ ഒരു ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു.

സംഭവത്തിൽ ബസ് ജീവനക്കാർ പാങ്ങോട് പൊലീസിൽ പരാതി നൽകി. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.