സംഘര്‍ഷമുണ്ടായ സെന്‍റ്.മേരീസ് ബസിലിക്ക പള്ളിയി​ലെ പാതിരാ കുർബാന ഉപേക്ഷിച്ചു

single-img
25 December 2022

സംഘര്‍ഷമുണ്ടായ സെന്‍റ്.മേരീസ് ബസലിക്കയിലെ പാതിരാ കുര്‍ബാന ഉപേക്ഷിച്ചു. എ ഡി എം വിളിച്ച ചർച്ചയിൽ സംഘർഷത്തിന് സമവായം ഉണ്ടായശേഷം ഇനി പള്ളിയിൽ തിരുകർമ്മങ്ങൾ നടത്തിയാൽ മതിയെന്ന നിർദ്ദേശം ഇരുപക്ഷവും അംഗീകരിക്കുകയായിരുന്നു. ബസലിക്ക അഡ്മിനിസ്ട്രേറ്റർ ഫാദർ ആന്റണി പൂതവേലിൽ, വിമതവിഭാഗം വൈദിക സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാൻ അടക്കമുള്ളവരാണ് ചർച്ചയിൽ പങ്കെടുത്തത്.

കുർബാന തർക്കത്തിൽ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഇന്നലെ ഇരു വിഭാഗങ്ങളും ചേരിതിരിഞ്ഞേറ്റുമുട്ടിയിരുന്നു. സംഘര്‍ഷമൊഴിവാക്കാന്‍ പോലീസ് ഇരുപക്ഷത്തേയും പള്ളിക്ക് പുറത്തിറക്കി. പിന്നീട് പള്ളിമുറ്റത്തും സംഘര്‍ഷാവസ്ഥ തുടര്‍ന്നതോടെ പോലീസ് ഇവരേയും പുറത്തിറക്കി പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തും അഡ്മിനിസ്‌ട്രേറ്ററും പള്ളിയില്‍ നിന്ന് പുറത്തുപോയിട്ടുണ്ട്.