പ്രാദേശിക വിഷയം ഡല്‍ഹിയില്‍ പെരുപ്പിച്ചു പറയേണ്ടതില്ല; പി ടി ഉഷക്കെതിരേ കായികമന്ത്രി

single-img
5 February 2023

പി ടി ഉഷക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാന്‍. പഞ്ചായത്തുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട ഒരു പ്രാദേശിക വിഷയം ഡല്‍ഹിയില്‍ പോയി പറയേണ്ട കാര്യമുണ്ടോയെന്നു വി അബ്ദുറഹിമാന്‍ ചോദിച്ചു. ഇന്ത്യയില്‍ ഏറ്റവും സ്വസ്ഥമായി ജീവിക്കാനുള്ള അന്തരീക്ഷം കേരളത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്ടെ ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സിന്റെ സ്ഥലത്ത് പനങ്ങാട് പഞ്ചായത്തിന്റെ അറിവോടെ അനധികൃത നിര്‍മാണം നടത്തുന്നതായി കഴിഞ്ഞ ദിവസം പി.ടി. ഉഷ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പിടി ഉഷ ആവശ്യം ഉന്നയിച്ചിരുന്നു. എംപി ആയതിന് ശേഷം നിരന്തരമായി അതിക്രമങ്ങള്‍ക്ക് താന്‍ ഇരയാക്കപ്പെടുകയാണെന്നും പരാതിപ്പെട്ട താരം സ്‌കൂളിന്റെ നടത്തിപ്പിനായി സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 2010ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് സ്‌കൂളിനായി ബാലുശ്ശേരിയില്‍ 30 ഏക്കര്‍ ഭൂമി പാട്ടത്തിന് അനുവദിച്ചത്.