സ്പീക്കറുടെ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാ​ഗം: എഎൻ ഷംസീർ

single-img
2 September 2022

സംസ്ഥാന നിയമസഭാ സ്പീക്കർ സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും നിയുക്ത സ്‌പീക്കർ എ എൻ ഷംസീർ. സ്പീക്കറുടെ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാ​ഗം തന്നെയാണെന്ന് പറഞ്ഞ അദ്ദേഹം പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും സംയോജിപ്പിച്ച് കൊണ്ടുപോവുകയെന്നതാണ് സ്പീക്കറിന്റെ ധർമ്മം. അത് ഭം​ഗിയായി നിറവേറ്റാനാകുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി.

തദ്ദേശ മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ മാസ്റ്റർ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് നിലവിലെ സ്പീക്കര്‍ എം ബി രാജേഷിനെ സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിയായി നിശ്ചയിച്ചത്.

രാജേഷിന് പകരമാണ് തലശേരിയിൽ നിന്നുള്ള എംഎല്‍എ എ എന്‍ ഷംസീർ സ്പീക്കറാകുന്നത്. നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതോടെയാണ് എം വി ഗോവിന്ദന്‍ മാസ്റ്റർ സെക്രട്ടറിയായത്.