സോണിയാ ഗാന്ധിയുടെ ചുമലിൽ ഇനിയും ഭാരം ഏൽപ്പിക്കുന്നത് ശരിയല്ല; മത്സരിക്കാനുള്ള സാധ്യത തള്ളാതെ ശശി തരൂർ

single-img
30 August 2022

കോൺഗ്രസ് പാർട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ പ്രതികരണവുമായി ശശി തരൂർ രംഗത്തെത്തി . അധ്യക്ഷനാകാൻ മത്സരിക്കുമോയെന്ന ചോദ്യത്തിന് മത്സരം പാർട്ടിക്ക് ഗുണമേ ചെയ്യൂ. ദോഷം ചെയ്യില്ലെന്നും മത്സരിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു ജനാധിപത്യ പാർട്ടിയിൽ തെരഞ്ഞെടുപ്പ് നല്ലതാണ്. സോണിയാ ഗാന്ധിയുടെ ചുമലിൽ ഇനിയും ഭാരം ഏൽപ്പിക്കുന്നത് ശരിയല്ലെന്നും മൂന്നാഴ്ച്ചയ്ക്ക് ശേഷം കാണാമെന്നും തരൂർ കൂട്ടിച്ചേർത്തു .

അതേസമയം, പുതിയ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ നെഹ്‌റു കുടുംബമുണ്ടാകില്ലെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. താൻ രാഹുൽ ഗാന്ധി അറിയിച്ചതായും ആര് മത്സരിക്കുന്നതിനെയും കുടുംബം എതിർക്കില്ലെന്നും എഐസിസി വൃത്തങ്ങൾ അറിയിച്ചു.