സോളാർ സമരം; ഞാൻ നടത്തിയ എല്ലാ ചർച്ചകളും ഉമ്മൻചാണ്ടിയുടെ അറിവോടെ ആയിരുന്നു: തിരുവഞ്ചൂർ

single-img
18 May 2024

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന യുഡിഎഫ് സർക്കാരിനെതിരെയുള്ള ഇടതുമുന്നണിയുടെ സോളാർ സമരം ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിൽ പിൻവലിച്ചെന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

ആരാണ് ആദ്യം ചർച്ച നടത്തിയത് എന്നതിന് ഇനി പ്രസക്തിയില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു. ക്രമസമാധാന പ്രശ്നം ഒഴിവാക്കാൻ പല ഭരണവൈദഗ്‌ധ്യവും ഞങ്ങൾ കാണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാജിയായിരുന്നു സിപിഎമ്മിന്റെ ആവശ്യം. അത് അംഗീകരിക്കാനാവില്ല എന്ന് ഞങ്ങൾ ഉറച്ച നിലപാടെടുത്തുവെന്നും തിരുവഞ്ചൂർ പറഞ്ഞു.

തേപോലെ തന്നെ സമരത്തിലെ ഒത്തുതീർപ്പ് അഡ്ജസ്റ്റ്മെന്റ് ആയിരുന്നോ എന്ന് പറയേണ്ടത് സിപിഎം ആണ്. ടിപി കേസുമായി സോളാർ കേസിനെ ബന്ധിപ്പിക്കുന്നത് ചില തുന്നൽ വിദഗ്ധരാണ്. ഇരു കേസുകളും തമ്മിൽ ഒരു ബന്ധവുമില്ല. താൻ നടത്തിയ എല്ലാ ചർച്ചകളും ഉമ്മൻചാണ്ടിയുടെ അറിവോടെ ആയിരുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു.