രാജസ്ഥാന്റെ മുഖ്യമന്ത്രിയായി തുടർന്നാൽ മതി; കോൺഗ്രസ് അധ്യക്ഷനാകാൻ താല്‍പര്യമില്ലെന്ന് അശോക് ഗെഹലോട്ട്

single-img
26 September 2022

കോണ്‍ഗ്രസ് പാർട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ താനില്ലന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരനാണ് തനിക്ക് താല്‍പര്യമെന്നും അശോക് ഗെഹലോട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. രാജസ്ഥാനിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് നിയമിച്ച മല്ലികാര്‍്ജ്ജുന്‍ ഖാര്‍ഗെയോടാണ് അശോക് ഗെഹലോട്ട് ഈ നിലപാട് അറിയിച്ചത്.

തന്നെ എതിർക്കുന്ന സച്ചിന്‍ പൈലറ്റിനെ രാജസ്ഥാനിൽ മുഖ്യമന്ത്രിയാക്കിയാല്‍ രാജിവയ്കുമെന്ന് എം എല്‍ എമാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നുവെന്ന്് ഗെഹലോട്ട് പറഞ്ഞു. പക്ഷെ ഇക്കാര്യത്തില്‍ ഗെഹലോട്ടിനോട് കടുത്ത അസംതൃപ്തിയാണ്. എം എല്‍ എ മാരുടെ രാജി നാടികം അശോക് ഗെഹലോട്ടിന്റെ സൃഷ്ടിയായിരുന്നുവെന്ന് ഹൈക്കമാന്‍ഡ് തിരിച്ചറിഞ്ഞു കഴിഞ്ഞു.

താനായി ഒരു പ്രതിസന്ധിയുണ്ടാക്കുന്നില്ലെന്നും പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രിയായി തുടരാമെന്നും ഗെഹ്ലോട്ട് ഹൈക്കമാന്‍ഡിനെ അറിയിച്ചുകഴിഞ്ഞു. ഇതോടുകൂടി മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ അടയിന്തിരമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ദല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. അശോക് ഗെഹ്ലോട്ട് കഴിഞ്ഞാല്‍ നെഹ്രു കുടുംബത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായാകാന്‍ ഏറ്റവും സാധ്യതയുള്ളയാള്‍ കമല്‍നാഥ് തന്നെയാണ്.