വിമാനത്തിന്റെ കോക്പിറ്റില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു; ഷൈന്‍ ടോം ചാക്കോയെ വിമാനത്തിൽ നിന്നും പുറത്താക്കി

single-img
10 December 2022

വിമാനത്തിന്റെ കോക്പിറ്റില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിനേത്തുടര്‍ന്ന് നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തിൽ നിന്നും പുറത്താക്കി. ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവമുണ്ടായത്.

ഷൈൻ ടോം ചാക്കോ, എം.എ. നിഷാദ്, ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻസീനു ലാൽ സംവിധാനം ചെയ്ത ഭാരത് സര്‍ക്കസിന്റെ പ്രമോഷന് വേണ്ടിയാണ് ഷൈനും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും ദുബായിലെത്തിയത്. തിരിച്ചു നാട്ടിലേക്ക് വരാൻ വേണ്ടി വിമാനത്തിൽ കയറിയപ്പോഴാണ് നടന്റെ അതിക്രമം.

സംഭവം നടക്കുന്ന സമയത്തു ഷൈന്‍ ടോമിനൊപ്പം ഭാരത് സര്‍ക്കസിന്റെ അണിയറ പ്രവർത്തകരും ഉണ്ടായിരുന്നു എന്നാണു വിവരം. നടനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെങ്കിലും സംഘത്തിലെ മറ്റ് മലയാളി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് തിരികെ നാട്ടിലേക്ക് യാത്ര ചെയ്യാനായെന്നും വിവരമുണ്ട്.