വടകരയിൽ ജയിക്കുമെന്ന് ഷൈലജടീച്ചർക്ക് തോൽക്കുന്നത് വരെ പറയാം: കെ മുരളീധരന്‍

single-img
28 February 2024

ഈ ലോക്സഭാ വടകരയിൽ കോണ്‍ഗ്രസ് വീണ്ടും വിജയിക്കുമെന്ന് കെ മുരളീധരന്‍ എംപി . ടി പി കേസ് വിധി തെരഞ്ഞെടുപ്പ് ചർച്ചയാവുമെന്നും 2014ൽ ഒരു ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ടിപി കേസിലെ സെഷൻസ് കോടതി വിധിയെങ്കിൽ മേൽക്കോടതി വിധിയും മറ്റൊരു തെരഞ്ഞെടുപ്പ് കാലത്താണ് എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി .

സിപിഎമ്മിനെ ഇത്രയധികം രാഷ്ട്രീയമായി പരിക്കുണ്ടാക്കിയ മറ്റൊരു കൊലക്കേസ് കേരളത്തിലുണ്ടായിട്ടില്ല. വടകര ലോക്സഭാ മണ്ഡലത്തിൽ ടിപി കൊലയ്ക്ക് ശേഷം ഒരിക്കൽ പോലും സിപിഎമ്മിന് ജയിച്ച് കയറാനായിട്ടില്ല. ഇത്തവണയും തെരഞ്ഞടുപ്പ് കാലത്തെ വിധി സിപിഎമ്മിന് അത് കൊണ്ട് തന്നെ ആശങ്കയുണ്ടാക്കുന്നുണ്ട്.ജയിക്കുമെന്ന് ഷൈലജ ടീച്ചർ പറയുന്നതിനോട്, തോൽക്കുന്നത് വരെ അവർക്ക് അത് പറയാമെന്ന് കെ.മുരളീധരന്‍ മറുപടി നല്‍കി .

താൻ കഴിഞ്ഞ 5 കൊല്ലം മണ്ഡലത്തിൽ സജീവമായിരുന്നു.ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പുതുതായി വരുന്നതാണ്. വോട്ട് ചോദിക്കുന്നില്ല എന്നേ ഉള്ളൂ . എപ്പോഴും താൻ മണ്ഡലത്തിൽ സജീവമാണെന്നും മുരളീധരന്‍ പറഞ്ഞു. ഇതോടൊപ്പം ഷൈലജ ടീച്ചറെയും എളമരത്തേയും കെ.മുരളീധരൻ പരിഹസിച്ചു . കഴിഞ്ഞ തവണ താൻ വട്ടിയൂർകാവിൽ നിന്നാണ് വടകരയിലേക്ക് തീവണ്ടി കയറിയത്. ഇതാണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥികൾ കോപ്പിയടിച്ചത്. ടീച്ചർമാർ കോപ്പിയടിക്കരുതെന്നാണ് സാധാരണ പറയാറെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു